നെയ്യാറ്റിൻകര സമാധി: മൃതദേഹത്തിൻ്റെ രാസപരിശോധനാ ഫലം വേഗത്തിലാക്കാൻ നടപടി തുടങ്ങി

നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണകാരണം അറിയാൻ രാസ പരിശോധനാഫലം കാത്ത് പൊലീസ്. പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി. ഇതിനായി കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി അധികൃതർക്ക് കത്ത് നൽകും.

പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലയെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. രാസ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുളളൂ.

മരണത്തിലെ ദുരൂഹത നീങ്ങാൻ മൂന്നു പരിശോധന ഫലങ്ങളാണ് ലഭിക്കേണ്ടത്. ശ്വാസകോശത്തിൽ എന്തെങ്കിലും കടന്നിട്ടുണ്ടോ എന്നറിയാനുള്ള രാസ പരിശോധന ഫലം, ഫോറൻസിക് സയൻസ് ലാബ് ടെസ്റ്റ് ഫലം, ആന്തരിക അവയവങ്ങൾക്ക് മുറിവോ മറ്റോ ഉണ്ടോ എന്നറിയാൻ ഫിസ്റ്റോ പത്തോളജിക്കൽ ഫലം എന്നിവയാണ് ഇനി ലഭിക്കേണ്ടത്.

കുടുംബാംഗങ്ങളുടെ മൊഴി ഇനിയും എടുക്കേണ്ടതുണ്ടോ എന്ന് അടക്കമുള്ള തുടർനടപടികൾ പരിശോധഫലം ലഭിച്ചതിനുശേഷം പൊലീസ് തീരുമാനിക്കും. ഗോപൻ്റേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപൻ്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ​ഗോപൻ്റെ മൃതശരീരം സംസ്കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു. ചടങ്ങിൽ സന്യാസിമാരുൾപ്പടെ പങ്കെടുത്തു. സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ​ഗോപന്റെ മകൻ സനന്ദൻ അറിയിച്ചു.

Leave a Reply

spot_img

Related articles

കാനം ഇ. ജെ സാഹിത്യ പുരസ്‌ക്കാരം നാളെ ജോയ്‌സിക്കു സമർപ്പിക്കും

കോട്ടയം : കാലം അടയാളപ്പെടുത്തിയ അനേകം കൃതികളിലൂടെ മലയാളികൾക്കു പ്രിയങ്കരനായിരുന്ന എഴുത്തുകാരന്റെ സ്മരണ നിലനിർത്തുന്നതിനായി കാനം ഇ ജെ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌ക്കാരം...

ആദ്യ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് ചരിത്ര നേട്ടം

തിരുവനന്തപുരം: നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജൂലൈ 2022 മുതല്‍ ജൂണ്‍ 2023 വരെ നടത്തിയ...

അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ്

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ് (ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ) തൊഴിൽ അവസരം. അസാപ്...

ഗ്രീഷ്‌മ വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളി

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്‌മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ പുതു ചരിത്രം....