ഡോണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

യുഎസിന്റെ 47-ാം പ്രസിഡന്റായി ഡോണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു.1861-ൽ എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ൽ തന്റെ അമ്മ നൽകിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സത്യപ്രതിജ്ഞ ചെയ്തു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ, സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുൻ യുഎസ് പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബറാക്ക് ഒബാമ എന്നിവരും സന്നിഹിതരായിരുന്നു.

ഹംഗറി പ്രധാനമന്ത്രി വിക്തോർ ഓർബൻ, അർജന്റീന പ്രസിഡന്റ് ഹാവിയേർ മിലേയ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്, ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയ മെലോണി, എൽസാൽവദോർ പ്രസിഡന്റ് നയീബ് ബുക്കേലെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ തുടങ്ങിയ ലോക നേതാക്കളും ചടങ്ങിനു സാക്ഷിയായി.

ടെസ്ല സിഇഒ ഇലോൺ മസ്ക്, ആമസോൺ സിഇഒ ജെഫ് ബെസോസ്, മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, ആൽഫാബെറ്റ് സിഇഒ സുന്ദർ പിച്ചൈ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങിയ പ്രമുഖരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സിയാലിൽ അതിവേഗ ഇമിഗ്രേഷൻ തുടങ്ങി

സിയാലിൽ അതിവേഗ ഇമിഗ്രേഷൻ പദ്ധതിയ്ക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ...

ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റി; മോചനം നീളും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്റെ മോചനകാര്യത്തിൽ തീരുമാനമായില്ല....

ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതം

യുഎസിലെ ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതം. കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാമെന്നും മുന്നറിയിപ്പുണ്ട്. മരുഭൂമിയില്‍ നിന്നുള്ള സാന്റ അന...

ലോസ് ആഞ്ജലിസ് കാട്ടുതീയിൽ മരണം 24 ആയി; മരിച്ചവരിൽ ഓസ്‌ട്രേലിയൻ താരം റോറി സൈക്‌സും

ലോസ് ആഞ്ജലിസ് കാട്ടുതീയിൽ മരണം 24 ആയി; മരിച്ചവരിൽ ഓസ്‌ട്രേലിയൻ താരം റോറി സൈക്‌സും. ഹോളിവുഡ് സിനിമാവ്യവസായത്തിന്‍റെ തലസ്ഥാനമായ ലോസ് ആഞ്ജലിസില്‍ കഴിഞ്ഞ ആറുദിവസമായി...