ബസും കാറും കൂട്ടിയിടിച്ച് കാർയാത്രികർക്ക് ഗുരുതര പരിക്ക്

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർയാത്രികർക്ക് ഗുരുതര പരിക്ക്. കൊല്ലം പത്തനാപുരം വാഴത്തോപ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു.അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റു.കാറിലിടിച്ചശേഷം ബസ് സമീപത്തെ മതിൽ ഇടിച്ചു തകര്‍ത്താണ് നിന്നത്. പുനലൂർ – പത്തനാപുരം റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ദമ്പതികളായ മലപ്പുറം സ്വദേശി സനീഷ്, അജിത എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറഅറ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.അജിതയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. നിയന്ത്രണംവിട്ട കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിടിച്ചതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിൽ ഇടിച്ച് തകർത്താണ് ബസ് നിന്നത്.

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...