നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിൻറെ മകള്‍ അയ്റ ആണ് മരിച്ചത്.വാടക ക്വാർട്ടേഴ്സിൻറെ മതിലിനോട് ചേർന്നുള്ള ഗേറ്റ് കുഞ്ഞിൻറെ മുകളിലേക്ക് വീഴുകയായിരുന്നു.കുട്ടി കളിക്കുന്നതിനിടെയാണ് അപകടം. ആ സമയം അവിടെ ആരും ഉണ്ടായിരുന്നില്ല. ഗേറ്റില്‍ കയറി കളിക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.