ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി അക്രമി സംഘം

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി അക്രമി സംഘം. അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് ആണ് ഇരച്ച് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്നു. പ്രാർത്ഥന അവസാനിപ്പിച്ച്‌ പുറത്തിറങ്ങിപ്പോകാൻ വിശ്വാസികളോട് സംഘം ആവശ്യപ്പെട്ടു. വിശ്വാസികളില്‍ ചിലരെ അക്രമി സംഘം ചോദ്യം ചെയ്യുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ ഭീഷണി ദൃശ്യം പങ്കുവെച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. സംഭവത്തില്‍ അറസ്റ്റ് ഉണ്ടായതായോ കേസെടുത്തതായോ വിവരമില്ല.

Leave a Reply

spot_img

Related articles

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...