രചയിതാവ്: അൻവർ അബ്ദുല്ല.
പ്രസാധകർ: ഡോൺ ബുക്സ് .
വിഭാഗം : ത്രില്ലർ നോവൽ.
ഭാഷ: മലയാളം
പേജ്: 146
വില: 170
റേറ്റിംഗ്: 4.4/5
പരീക്ഷണാർത്തം എഴുതിയ ഒരു രൂപം.. ഒരു കഥയിൽ നിന്നു മറ്റൊരു കഥയുടെ ഉള്ളിൽ കൂടെ ഉള്ള സഞ്ചാരം..
റൺ ലോല റൺ എന്ന എന്ന സിനിമയിൽ കാണുന്ന രൂപത്തിൽ..
കഥയുടെ ആരംഭം ജയൻ എന്ന വ്യക്തിയിൽ കൂടെ ആയിരുന്നു.. അയാളിൽ ഏല്പിക്കപ്പെട്ട ഒരു കർമ്മത്തിന്റെ പരിസമാപ്തി കുറിച്ചു അയാൾ പുറത്തേക്കു ഇറങ്ങുന്നു.. കയ്യിൽ അരലക്ഷം രൂപയും ആയി..
അത്ര ദിവസത്തെ അയാളുടെ ഉറക്കം ഒഴിച്ചിലിന് കമ്പനി കൊടുക്കുന്ന ഒരു പാരിദോഷികം പോലെ..
അങ്ങിനെ ജയൻ തന്റെ ഒരു ദിവസം ആസ്വദിക്കാനും ആർമാധിക്കാനും വേണ്ടി യാത്ര ആരംഭിക്കുന്നു.
ആ യാത്രയിൽ അയാളിലെ ഏറ്റവും വികൃതമായ മറ്റൊരു മുഖം കൂടെ വെളിപ്പെടുന്നു..
അയാൾ സഞ്ചരിക്കുന്ന പാതയിൽ ഒരു തീയേറ്ററിൽ ചെന്നു നിൽക്കുന്നു..
അവിടെ വെച്ചു അയാൾ അറിയുന്നു … മൂന്നു വ്യക്തികളും അയാളും തമ്മിൽ വേരിടാത്ത മറ്റൊരു നഗ്‌നസത്യത്തെ…
ഓരോ സന്ദർഭവും ഒരു രീതിയിൽ മാത്രം അല്ല , പകരം പല കോണുകളിൽ പലരുടെയും വീക്ഷണത്തിൽ കൂടെയും കടന്നു വരുന്നു.. അവിടെ നമ്മുടെ തലയിൽ കിളികൾ ഒന്നു പറന്നെക്കും…
ചിലപ്പോൾ പുകയും വരാം..
വായിച്ചു അറിയൂ.. വത്യസ്ത നിറഞ്ഞ ജയന്റെ ജീവിതത്തിൽ കൂടെ വേറിട്ടൊരു യാത്ര…
കൂടുതൽ പറഞ്ഞാൽ കൺഫ്യൂഷൻ ആയേക്കും .. അതു വേണ്ടല്ലോ.. വായിച്ചു തന്നെ അറിഞ്ഞോളൂ..
ജാംസ്