എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകും; എംവി ഗോവിന്ദൻ

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻറെ മറുപടി.വിഷയത്തിൽ ആശങ്ക അറിയിച്ച പ്രാദേശിക നേതാക്കൾക്കാണ് പാ൪ട്ടി സെക്രട്ടറിയുടെ മറുപടി.നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്.ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സ൪ക്കാ൪ തീരുമാനം.വെള്ളംമുട്ടും എന്ന് ആവ൪ത്തിക്കുന്നത് ഗൂഢലക്ഷ്യത്തിൻറെ ഭാഗമാണെന്നും അംഗങ്ങൾക്കൊന്നും ആശങ്ക വേണ്ടെന്നും എംവിഗോവിന്ദൻ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം.ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്ന് മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു.ഇതിനുപിന്നാലെയാണ് ഗോവിന്ദന്‍റെ മറുപടി പ്രസംഗം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....