നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി. പത്തനംതിട്ട കോന്നിയിലാണ് അപകടമുണ്ടായത്.സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെഎസ്‌ആർടിസി ബസാണ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. കോന്നി – ഊട്ടുപാറ സർവീസ് നടത്തുന്ന ബസാണ് അപകടത്തില്‍പെട്ടത്. കെഎസ്‌ആർടിസി ഓപ്പറേറ്റിംഗ് സെന്‍ററില്‍ നിന്നാണ് ബസ് ഉരുണ്ട് പുറത്തേക്ക് വന്നത്. നടപ്പാതയിലെ കൈവരിയും ഇലക്‌ട്രിക് പോസ്റ്റും ഇടിച്ചിട്ട വാഹനം ഹോട്ടലിന്‍റെ മുൻവശത്തെ ക്യാമ്ബിനും തകർത്താണ് നിന്നത്. അപകടത്തില്‍ ബസിന്‍റെ മുൻവശത്തെ ചില്ലും തകർന്നു.