ബാഡ്ഗേറ്റ് വേ: ലോകമെമ്പാടും പണി മുടക്കി ചാറ്റ് ജിപിടി

ലോകത്താകമാനം പണി മുടക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. ചാറ്റ് ബോട്ടിന്റെ സേവനം പൂർണമായി നിശ്ചലമായിരിക്കുകയാണ്. ബാഡ്ഗേറ്റ് വേ എന്നാണ് ചാറ്റ് ജിപിടിയിൽ പ്രവേശിക്കുമ്പോൾ കാണിക്കുന്നത്. ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്സസ് ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്.അതേസമയം ചാറ്റ് ബോട്ട് നിശ്ചലമായതിൽ ഓപ്പൺ എഐയോ ചാറ്റ് ജിപിടി അധികൃതരോ തയാറായിട്ടില്ല. 300 ദശലക്ഷത്തിലധികം ആളുകൾ ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്.ഓപ്പൺ എഐയുടെ എപിഐ ഉപയോഗിക്കുന്ന കമ്പനികളെയും തകരാറ് ബാധിച്ചിട്ടുണ്ടെന്നും ഇത് അന്വേഷിച്ചുവരികയാണെന്നും അതിൻ്റെ സ്റ്റാറ്റസ് പേജിൽ കമ്പനി അദികൃതർ അറിയിച്ചിട്ടുണ്ട്. നാല് മണി മുതൽ പ്രശ്നങ്ങൾ നേരിട്ട വെബ്സൈറ്റ് ആറ് മണിയോടെ പ്രവർത്തനരഹിതമാവുകയായിരുന്നു.

Leave a Reply

spot_img

Related articles

അമിത മദ്യപാനം മൂലം വിശാൽ അസുഖബാധിതനായെന്ന് യുട്യൂബർ, സെഗുവാരക്കെതിരെ കേസ്

നടൻ വിശാലിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബർക്കും 3 യൂട്യൂബ് ചാനലിനും എതിരെ കേസെടുത്തു. യുട്യൂബർ സെഗുവാരയ്ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു പ്രമോഷൻ പരിപാടിക്കിടെ...

സ്വാഭാവിക പൗരത്വത്തിന് ദിവസങ്ങള്‍ മാത്രം; അമേരിക്കയില്‍ സിസേറിയന് തിരക്ക്

യുഎസില്‍ ഇന്ത്യക്കാരായ ഗര്‍ഭിണികളില്‍ സിസേറിയന്‍ ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മണ്ണില്‍ ജനിക്കുന്നവര്‍ക്കെല്ലാം സ്വാഭാവിക പൗരത്വമെന്ന രീതി 30 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ്...

GSLV F-15 ദൗത്യം; നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ഐഎസ്ആർഒയുടെ നൂറാമത് റോക്കറ്റ് വിക്ഷേപണം ഈ മാസം 29ന് നടക്കും. GSLV F-15 ദൗത്യമാണ് രാവിലെ 6.23ന് നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയിസ്...

‘ആരോഗ്യ നില മോശം’; മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കില്ല

മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കില്ല. ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്നാണ്‌ നിലമ്പൂർ നോർത്ത് ഡി എഫ് ഒ...