മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കില്ല. ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്നാണ് നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി. കാർത്തിക് വ്യക്തമാക്കുന്നത്. ആനയെ പുറത്തെത്തിച്ചു ശേഷം സമീപത്തെ കാട്ടിലേയ്ക്ക് വിടാനാണ് നിലവിലെ തീരുമാനം. നാളെയും നിരീക്ഷണം തുടരും. നാട്ടുകാരുമായി ചർച്ച തുടരുകയാണെന്ന് ഡിഎഫ്ഒ കൂട്ടിച്ചേർത്തു.ആനയെ മയക്കുവെടി വെച്ച് കിണറ്റിൽ നിന്ന് കയറ്റി മറ്റൊരു ഉൾക്കാട്ടിൽ വിടണമെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. നിലവിലെ വനംവകുപ്പിന്റെ തീരുമാനത്തിൽ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധം അറിയിക്കുകയാണ് നാട്ടുകാർ. കാട്ടാനയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കുന്നതിനായി എത്തിച്ച മണ്ണു മാന്തി യന്ത്രവും നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ചർച്ചയിൽ ധാരണയായതിന് ശേഷം മാത്രം രക്ഷാപ്രവർത്തനം മതിയെന്ന തീരുമാനത്തിലാണ് നാട്ടുകാർ.