യുഎസില്‍ ഇന്ത്യക്കാരായ ഗര്‍ഭിണികളില്‍ സിസേറിയന്‍ ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മണ്ണില്‍ ജനിക്കുന്നവര്‍ക്കെല്ലാം സ്വാഭാവിക പൗരത്വമെന്ന രീതി 30 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണിത്. ക്ലിനിക്കുകളില്‍ പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.ഡോണള്‍ഡ് ട്രംപ് പറഞ്ഞ സമയപരിധി ഫെബ്രുവരി 20ന് അവസാനിക്കും. പിന്നീട് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കില്ല. ഇത് അവരുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കും. അതുകൊണ്ട്, കുഞ്ഞുങ്ങള്‍ക്ക് പൗരത്വം ഉറപ്പാക്കാന്‍ വേണ്ടി ഇന്ത്യക്കാരുള്‍പ്പെടെയുള്ള സ്ത്രീകള്‍ സിസേറിയന്‍ തിരഞ്ഞെടുക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.