മഹാരാഷ്ട്രയിലെ ആയുധ ഫാക്ടറിയില്‍ സ്‌ഫോടനം; എട്ടു പേർ മരിച്ചു

മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് എട്ടുപേർ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ തീവ്രത വളരെ കൂടുതലായതിനാല്‍ അഞ്ച് കിലോമീറ്റര്‍ അകലെ നിന്ന് വരെ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്.

നാഗ്പൂരിനടുത്തുള്ള ഭണ്ഡാര ജില്ലയിലെ ഫാക്ടറിയില്‍ രാവിലെ 10.30ഓടെ എൽടിപി വിഭാഗത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ കലക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു. മേൽക്കൂര തകർന്ന് 12 പേരായിരുന്നു അകത്ത് കുടുങ്ങിയത്. അതിൽ രണ്ടു പേരെ രക്ഷപ്പെടുത്തിയതായും പത്ത് പേർ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു. രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ ജീവനക്കാരും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. തകര്‍ന്ന മേല്‍ക്കൂരയ്ക്ക് താഴെ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് പുരോഗമിക്കുകയാണ്.

Leave a Reply

spot_img

Related articles

ശാരീരിക ബന്ധത്തില്‍ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്തുവാനുള്ള അനുവാദമായി വ്യാഖ്യാനിക്കരുത് ; ദില്ലി ഹൈക്കോടതി

ശാരീരിക ബന്ധത്തില്‍ ഏർപ്പെടുമ്പോള്‍ ക്യാമറയിൽ പകർത്തി അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും കുറ്റകരമാണെന്ന് ദില്ലി ഹൈക്കോടതി. പീഡന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ്...

സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാരിലേക്ക്

സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങുന്നു. പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടി...

കർണാടകയിൽ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചു

കർണാടകയിൽ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചു. കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞാണ് ഒൻപത് പേർ മരിച്ചത്. പച്ചക്കറി കയറ്റി വന്ന ലോറിയാണ്...

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല ഔദ്യോഗിക ഭാഷ മാത്രം; മുന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും ഇന്ത്യന്‍ സ്പിൻ ഇതിഹാസവും മുന്‍ ക്രിക്കറ്റ് താരവുമായ ആര്‍ അശ്വിന്‍.ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍...