സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന വിദ്യാർഥികളുടെ പതിനേഴാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായ ആലപ്പുഴ ജില്ലാതല മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ വിദ്യാർഥികൾക്ക് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പ്രോജക്ട്‌ട് അവതരണം, പെൻസിൽ ഡ്രോയിങ്, പെയിൻറിംഗ്, പുരയുടെ ജൈവവൈവിധ്യ സംരക്ഷണം എന്നീ മത്സരങ്ങളും ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കായി പ്രോജക്ട് അവതരണ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. ജില്ലാതല മത്സരങ്ങൾ ഫെബ്രുവരി 15ന് ആലപ്പുഴ മുഹമ്മദൻസ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. അപേക്ഷാഫോമും മാർഗനിർദ്ദേശങ്ങളും www.keralabiodiversity.org വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി നാലിന് മുമ്പായി alpdcksbb@gmail.com ലേക്ക് മെയിൽ ചെയ്യണം. ഫോൺ: ജില്ലാ കോ-ഓർഡിനേറ്റർ 8606930209.