ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 27 ന് തിങ്കളാഴ്ച്ച രാവിലെ 9.30 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. എച്ച് സലാം എംഎല്‍എ അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ ജി സുധാകരന്‍, എച്ച് സലാം എം എല്‍ എ എന്നിവരുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 76 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പെഴ്സണ്‍ കെ കെ ജയമ്മ, വൈസ് ചെയര്‍മാന്‍ പി എസ് എം ഹുസൈന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ആര്‍ വിനീത, എം ആര്‍ പ്രേം, നസീര്‍ പുന്നക്കല്‍, സതീ ദേവി, എ എസ് കവിത, വാര്‍ഡ് കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത, ഡി ഇ ഒ എല്‍ പവിഴകുമാരി, സ്കൂള്‍ പ്രിന്‍സിപ്പല്‍ എംഎന്‍ സിനി, ഹെഡ്മിസ്ട്രസ് ജാന്‍സി ബിയാട്രീസ് എന്നിവര്‍ പങ്കെടുക്കും.