കടുവ കടിച്ചു കൊന്ന രാധ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നു മണിയുടെ അടുത്ത ബന്ധു

പഞ്ചാരക്കൊല്ലിയില്‍ കടുവ കടിച്ചുകീറി കൊന്ന രാധ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു.അല്‍പ സമയം മുൻപ് മിന്നുമണി ഇക്കാര്യം സൂചിപ്പിച്ച്‌ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മിന്നുമണി ഫേസ്ബുക്കില്‍ കുറിച്ചു.

ഡല്‍ഹിയില്‍ വെച്ചാണ് ഇന്ത്യൻ താരം ദുരന്തവാർത്തയറിയുന്നത്. ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിയാത്ത ദുഃഖവും മിന്നുമണി പങ്കുവെച്ചു. ഇരകള്‍ ഇനിയുമുണ്ടാകുമെന്നും അതിനാല്‍ എത്രയും പെട്ടെന്ന് വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണണമെന്നാണ് മിന്നുമണി അധികൃതരോട് ആവശ്യപ്പെടുന്നത്.

Leave a Reply

spot_img

Related articles

മലയാറ്റൂർ ഇല്ലിത്തോട്ടിൽ വീണ്ടും കാട്ടാനക്കുട്ടം

മലയാറ്റൂർ ഇല്ലിത്തോട്ടിൽ വീണ്ടും കാട്ടാനക്കുട്ടം എത്തി. തിങ്കളാഴ്ച്ച രാത്രി കാട്ടാന വീട് തകർത്ത സ്ഥലത്താണ് കാട്ടാനക്കൂട്ടം വീണ്ടും എത്തിയത്.കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന്...

പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം

പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ. എഴുപതിനായിരം കെയിസ് മദ്യമാണ് അഗ്നിബാധയിൽ കത്തി നശിച്ചത്.15 വെബ്കോ ഔട്ട്ലെറ്റുകളിലേക്കുള്ള മദ്യമാണ് പുളിക്കീഴ് ബെവ്കോ...

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്നു തുടക്കം

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്നു തുടക്കം.ഏകജാലക സംവിധാനത്തിലുള്ള ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. വൈകിട്ട് നാലു മണി...

തൃശൂർ പുതുക്കാട് പൊടിമില്ലില്‍ വൻ തീപിടുത്തം

തൃശൂർ പുതുക്കാട് പൊടിമില്ലില്‍ വൻ തീപിടുത്തം. ദേശീയപാതയോരത്തെ പൊടി മില്‍ കത്തിനശിച്ചു. അർധ രാത്രിയോടെയായിരുന്നു മില്ലില്‍ തീപിടുത്തം ഉണ്ടായത്.പുതുക്കാട് സ്വദേശി താഴത്ത് രാജന്റെ ഫ്ളവർമില്ലിനാണ്...