കൊല്ലപ്പെട്ട ആർ.എം.പി.ഐ സ്ഥാപകൻ ടി.പി. ചന്ദ്രശേഖരന്‍റെയും വടകര എം.എല്‍.എ കെ.കെ. രമയുടെയും മകൻ ആർ.സി.അഭിനന്ദ് വിവാഹിതനായി. റിയ ഹരീന്ദ്രന് ആണ് വധു. ചാത്തമംഗലം വട്ടോളി പരേതനായ പി.സി. ഹരീന്ദ്രൻ-കെ.വി. പ്രസന്ന ദമ്പതികളുടെ മകളാണ് റിയ. ഇന്ന് രാവിലെ 11.30ന് വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലെ മണ്ഡപത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ പങ്കെടുത്തു.