പകൽ 11മണി മുതല്‍ 3 വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ ചൂട് കൂടും

സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ ചൂട് കൂടും. ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ 2 ഡ‍ിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃത‍ര്‍ അറിയിച്ചു. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

Leave a Reply

spot_img

Related articles

അംഗനവാടി ടീച്ചറായ ഗീതയുടെ കഥ; തടവ് തിയേറ്ററുകളിലേക്ക്

ഐഎഫ്എഫ്കെയിലും ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലും സംസ്ഥാന ചലച്ചിത്ര അവാർഡിലും തിളങ്ങിയ തടവ് തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 21നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഫാസിൽ റസാഖ്...

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം; രക്ഷാപ്രവർത്തനം തുടങ്ങി

ഡൽഹിയിലെ ബുരാരിയിൽ നാല് നില കെട്ടിടം തകർന്നുവീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ബുരാരിയിലെ ഓസ്‌കാർ പബ്ലിക് സ്‌കൂളിന് സമീപമാണ് സംഭവം. ഫ്ലാറ്റ് കെട്ടിടമാണ്...

മദ്യനിർമാണ ശാലയെ എതിർക്കാൻ സിപിഐ; അനുമതി റദ്ദാക്കണമെന്ന് LDFൽ ആവശ്യപ്പെടും

പാലക്കാട് എലപ്പുള്ളിയിലെ വൻകിട മദ്യനിർമാണ ശാലയെ എതിർക്കാൻ സിപിഐ. പാലക്കാട് ജില്ലാ ഘടകത്തിന്റെ തീരുമാനത്തെ പിന്തുണക്കാൻ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണ. മദ്യ...

മഹാ കുംഭമേളയില്‍ പങ്കെടുത്ത് മേരി കോം; ത്രിവേണി സംഗമത്തില്‍ ഗംഗയില്‍ പുണ്യസ്‌നാനം നടത്തി

ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നുവരുന്ന മഹാ കുംഭമേളയില്‍ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും കായിക താരങ്ങളുമെല്ലാം പങ്കെടുക്കുന്നത് വലിയ വാര്‍ത്തപ്രാധാന്യം നേടുകയാണ്. ഇപ്പോള്‍ ഇതാ ഇതിഹാസ ബോക്‌സിങ്...