‘ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് കർ‌ത്തവ്യം’; മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും കോര്‍ത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന് രൂപം നല്‍കാന്‍ ഭരണഘടനാ നിർമാതാക്കള്‍ക്ക് സാധിച്ചു. ഭരണഘടനയില്‍ അന്തര്‍ലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമിപ്പിക്കുന്നത്

Leave a Reply

spot_img

Related articles

മഹാ കുംഭമേളയില്‍ പങ്കെടുത്ത് മേരി കോം; ത്രിവേണി സംഗമത്തില്‍ ഗംഗയില്‍ പുണ്യസ്‌നാനം നടത്തി

ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നുവരുന്ന മഹാ കുംഭമേളയില്‍ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും കായിക താരങ്ങളുമെല്ലാം പങ്കെടുക്കുന്നത് വലിയ വാര്‍ത്തപ്രാധാന്യം നേടുകയാണ്. ഇപ്പോള്‍ ഇതാ ഇതിഹാസ ബോക്‌സിങ്...

മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ 100 കടന്നു

മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ 100 കടന്നതായി റിപ്പോര്‍ട്ട്. സോലാപൂരിൽ നിന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. സോലാപൂരിന് പുറമെ, പൂനെ, പിംപ്രി...

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; 7 ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ...

ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്; മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായ പദ്ധതികളും നിര്‍ത്താന്‍ ഉത്തരവ്

ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്. ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിര്‍ത്താനാണ് ഉത്തരവ്. കോണ്‍ട്രാക്റ്റുകള്‍,...