ഓൺലൈൻ ഡയറ്റ് പ്ലാനിൽ വിശ്വസിച്ചു , അവസാനം പണി കിട്ടി ; ഗുരുതര ആരോഗ്യപ്രശ്നവുമായി 40 കാരൻ

ആരോഗ്യം മെച്ചപ്പെടുത്താനും,ശരീരഭാരം കുറയ്ക്കാനും എട്ടു മാസത്തോളം കൃത്യമായ ഭക്ഷണക്രമം പാലിച്ചയാൾക്ക് ഡയറ്റ് പ്ലാനിലെ പാളിച്ച കാരണം ഗുരുതര ആരോഗ്യപ്രശ്നം. അമേരിക്കയിലെ ഫ്‌ളോറിഡയിൽ താമസിക്കുന്ന 40 വയസുകാരനാണ് ഈ ദുരനുഭവം ഉണ്ടായത്. ഇന്റർനെറ്റിലെ ഡയറ്റ് പ്ലാനുകളാണ് താൻ ഫോളോ ചെയ്തതെന്നും, അതിന്റെ ഭാഗമായി കുറച്ചുനാളുകളായി ചീസ്, വെണ്ണ, ഹാംബർഗറുകൾ എന്നിവ അടങ്ങിയ ഭക്ഷണം മാത്രമാണ് കഴിച്ചതെന്നും അദ്ദേഹം പറയുന്നു.ഒരു ദിവസം 6 മുതൽ 9 പൗണ്ട് വരെ ചീസും വെണ്ണയുമാണ് കഴിച്ചത്. ഇതിന്റെ ഫലമായി കൈപ്പത്തി, കൈമുട്ട് , പാദങ്ങൾ എന്നീ ശരീരഭാഗങ്ങളിൽ കൊഴുപ്പ് പ്രകടമാകുന്ന അവസ്ഥയിലാണ് ഇപ്പോൾ. ഇയാൾ ചികിത്സ തേടിയ ടാമ്പാ ജനറൽ ഹോസ്പിറ്റലിലെ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. കോൺസ്റ്റാൻ്റിനോസ് മർമാഗിയോലിസിന്റെ അഭിപ്രായത്തിൽ ഉയർന്ന കൊഴുപ്പും മാംസവും അടങ്ങിയ ഭക്ഷണം ഏതെല്ലാം ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് വരുത്തുന്നത് എന്നതിന്റെ ഉത്തമഉദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....