ശബരിമല യുവതീ പ്രവേശനം; സത്യവാങ്മൂലം ഇടതുമുന്നണിയില്‍ ചർച്ച ചെയ്ത് ധാരണയില്‍ എത്തിയശേഷം തീരുമാനിക്കും

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമർപ്പിക്കേണ്ട സത്യവാങ്മൂലം ഇടതുമുന്നണിയില്‍ ചർച്ച ചെയ്ത് ധാരണയില്‍ എത്തിയശേഷം തീരുമാനിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭയില്‍ തീരുമാനം.ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിലപാട് മാർച്ച്‌ 14നകം അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ രാഷ്്ട്രീയ തീരുമാനം കൈക്കൊള്ളാൻ തീരുമാനിച്ചത്.നിയമസഭാ തെരഞ്ഞടുപ്പ് അടുത്ത സാഹചര്യത്തില്‍ ആചാരവുമായി ബന്ധപ്പെട്ട നിർണായക നിലപാട് മുന്നണി ചർച്ചചെയ്ത് തീരുമാനിക്കുന്നതാകും ഉചിതമെന്ന് ചില മന്ത്രിമാർ ചൂണ്ടിക്കാട്ടിയിരുന്നു.ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിക്കുക. 2019 ല്‍ യുവതീപ്രവേശത്തിന് അനുകൂലമായി സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടു തിരുത്തിയാണ് ബോർഡില്‍ പുതിയ പ്രമേയം വന്നത്.

Leave a Reply

spot_img

Related articles

ഡിവൈഎഫ്‌ഐ നാടകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തിയറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച നാടകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തിയറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക .നാടകത്തിന്‍റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത്...

കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.മാധ്യമങ്ങളിലെ വാർത്തകള്‍ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട്...

സിഎംആര്‍എല്‍-എക്സാലോജിക് കേസിലെ അന്വേഷണത്തില്‍ ഇ ഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി

സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി.ഇ ഡി അപസര്‍പ്പക കഥകള്‍ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും...

കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി സമാപനം നാളെ

മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പും കർദിനാളുമായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ തിരുവനന്തപുരത്ത് നടക്കും....