നെന്മാറ സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പോലീസ് വീഴ്ചയ്‌ക്കെതിരേ നെന്മാറ സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കൊല ചെയ്തത് ചെന്താമര ആണെങ്കില്‍ കൊലയ്ക്ക് അവസരമൊരിക്കിയത് നെന്മാറ സിഐ ആണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റി രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ സ്റ്റേഷന്‍ വളപ്പിലേക്ക് തള്ളിക്കയറി.

പ്രതിഷേധക്കാരെ തടയാന്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും ഇവരെ മറികടന്ന് പ്രവര്‍ത്തകര്‍ അകത്തേക്ക് കയറുകയായിരുന്നു. സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Leave a Reply

spot_img

Related articles

സിപിഎമ്മിൻ്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുന്നു; വിഡി സതീശൻ

സിപിഎമ്മിൻ്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളിൽ വച്ച് താൻ...

ഹജ്ജ് വാക്സിനേഷൻ ക്യാമ്പിന് തുടക്കം

കണ്ണൂർ: കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്നവർക്കുള്ള മെനിഞ്‌ജൈറ്റിസ് വാക്സിനേഷൻ കുത്തിവെപ്പിന്റെ ജില്ലാ തല ഉദ്ഘാടനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ...

ജി സുധാകരൻ്റെ നിലപാട് പാർട്ടിയെ ദുർബലപ്പെടുത്തുന്നത്: ആർ നാസർ

ജി സുധാകരൻ്റെ നിലപാട് പാർട്ടിയെ ദുർബലപ്പെടുത്തുന്നത്: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ജി സുധാകരനെ പാർട്ടി അവഗണിച്ചിട്ടില്ലന്ന് ആർ.നാസർ.നിയമസഭാ തിരഞ്ഞെടുപ്പിൻ്റ പടിവാതിൽക്കൽ...

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.ഇന്നും നാളെയും (വ്യാഴം, വെള്ളി) കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില...