തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. കണിച്ചാർ സ്വദേശി​ ​ഗോപാലകൃഷ്ണനാണ് മരിച്ചത്.ഇന്നലെ ഉച്ചക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ ​ഗോപാലകൃഷ്ണന് ​ഗുരുതരമായി പരിക്കേറ്റത്. 73 വയസാണ് പ്രായം. വീട്ടിലെ പറമ്പിൽ ജോലിക്കിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. കൂടെയുണ്ടാിയിരുന്ന 5 പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അവരുടെ പരിക്ക് സാരമുള്ളതല്ല.

Leave a Reply

spot_img

Related articles

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.കുടുംബത്തിന്റെ പരാതിയും ലോണ്‍ ആപ്പ് കേസും ക്രൈംബ്രാഞ്ച്...

ഇടുക്കിയില്‍ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു

ഇടുക്കിയില്‍ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു .മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി (48) ക്കാണ് പാമ്പുകടിയേറ്റത്.പാണ്ടിപ്പാറയില്‍ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.മോൻസിയെ ഉടൻ...

പൊന്നാനി ബീച്ചിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

പൊന്നാനി ബീച്ചിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ . പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും യുവതിയുടേത്...

ആലുവ നഗര മധ്യത്തിൽ ഷോപ്പിംഗ് സെന്ററിനകത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്തത് ഉടമ തന്നെയെന്ന് സൂചന

ആലുവ നഗര മധ്യത്തിൽ ഷോപ്പിംഗ് സെന്ററിനകത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്തത് ഉടമ തന്നെയെന്ന് സൂചന.കാർ പാർക്ക് ചെയ്ത ശേഷം മദ്യപിക്കാൻ പോയ ഉടമ...