എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി

എംസി റോഡിൽ പന്തളം കുളനട ജംക്ഷന് സമീപം വാഹനങ്ങളുടെ കൂട്ടയിടി.പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ എതിർ ഭാഗത്ത് നിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു സമീപത്തേ കടയിലേക്ക് കയറി. ഈ സമയത്ത് ട്രക്കിൻ്റെ പിന്നിൽ വന്ന രണ്ട് കാറുകൾ അപകടത്തിൽപ്പെടുകയായിരുന്നു.രാവിലെ 7 മണിയോടെ കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപം ആണ് അപകടം . അപകടത്തിൽ ലോറിയുടെയും ട്രക്കിൻ്റെയും കാറിൻ്റെ ഡ്രൈവർമാർ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. ഇവരെ രണ്ടു പേരെ അടൂർ ഗവ. ആശുപത്രിയിലും ഒരാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എം സി റോഡിൽ ഈ ഭാഗം സ്ഥിരം അപകട മേഖലയാണ്.

Leave a Reply

spot_img

Related articles

ദമ്പതികൾ ജീവനൊടുക്കി

ദമ്പതികൾ ജീവനൊടുക്കി. കാസര്‍കോട് പൊയ്‌നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. മുന്‍പ് ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍...

ചാലയിലെ വി എസ് ഹോട്ടലിൽ ഗ്യാസ് കുറ്റികൾ മോഷണം പോയി

തിരുവനന്തപുരം ചാലയിലെ വി എസ് ഹോട്ടലിൽ ഗ്യാസ് കുറ്റികൾ മോഷണം പോയി.പുലർച്ച രണ്ട് മണിയോടെയാണ് ഗ്യാസ് നിറയെ ഉള്ള കുറ്റി മോഷണം പോയത്. പകുതി...

കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.സീറ്റ് വിഭജനത്തിന് അതൃപ്തി പുകയുന്നതിനിടെ ആണീ പോസ്റ്റ്. ഇന്ന് സ്ഥാനാർത്ഥി നിർണയ...

ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കാതിരുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ചർച്ചകള്‍ ഇന്ന് ഉണ്ടായേക്കും....