തദ്ദേശവാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലാതല ഹിയറിംഗ് തുടങ്ങി

സംസ്ഥാന  ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതിനുള്ള
ജില്ലാതല ഹിയറിംഗ് (നേർവിചാരണ) തുടങ്ങി.

കമ്മീഷന്‍ സെക്രട്ടറിയും എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടറുമായ എസ്. ജോസ്‌ന മോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, ജില്ലാ കളക്ടര്‍ അലക്സ് വർഗീസ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി സുനിൽകുമാർ, ആലപ്പുഴ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ഇൻ ചാർജ് സി അലക്സ് , കമ്മീഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് വെർച്ച്വൽ ക്ലാസ് റൂംമിൽ നടക്കുന്ന ഹിയറിംഗിൽ പങ്കെടുക്കുന്നുണ്ട്.

രാവിലെ ഒമ്പതു മണിമുതൽ തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ  ഗ്രാമപഞ്ചായത്തുകള്‍, ചേർത്തല നഗരസഭ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. ഇവിടെ 262 പരാതികളാണ് ഉള്ളത്.11  മണി മുതൽ  അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂർ ബ്ലോക്കുകളിലെ  പഞ്ചായത്തുകള്‍ ആലപ്പുഴ, ചെങ്ങന്നൂർ  നഗരസഭ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. പരാതികളുടെ എണ്ണം 235.  ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്,  മുതുകുളം ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, ഹരിപ്പാട്, മാവേലിക്കര, കായംകുളം നഗരസഭകള്‍ എന്നിവയുമായി  ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. ഇവിടെ നിന്നും 226 പരാതികളാണ് ലഭിച്ചിട്ടുള്ളത്.

Leave a Reply

spot_img

Related articles

ദമ്പതികൾ ജീവനൊടുക്കി

ദമ്പതികൾ ജീവനൊടുക്കി. കാസര്‍കോട് പൊയ്‌നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. മുന്‍പ് ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍...

ചാലയിലെ വി എസ് ഹോട്ടലിൽ ഗ്യാസ് കുറ്റികൾ മോഷണം പോയി

തിരുവനന്തപുരം ചാലയിലെ വി എസ് ഹോട്ടലിൽ ഗ്യാസ് കുറ്റികൾ മോഷണം പോയി.പുലർച്ച രണ്ട് മണിയോടെയാണ് ഗ്യാസ് നിറയെ ഉള്ള കുറ്റി മോഷണം പോയത്. പകുതി...

കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.സീറ്റ് വിഭജനത്തിന് അതൃപ്തി പുകയുന്നതിനിടെ ആണീ പോസ്റ്റ്. ഇന്ന് സ്ഥാനാർത്ഥി നിർണയ...

ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കാതിരുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ചർച്ചകള്‍ ഇന്ന് ഉണ്ടായേക്കും....