പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുമ്പാകെ ഹാജരായി

പോക്സോ കേസിൽ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹാജരായത്.പൊലീസ് ജയചന്ദ്രനെ ചോദ്യം ചെയ്യുകയാണ്.നേരത്തെ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്‍റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു.മുൻകൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും നടൻ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. നടന്‍റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ച് അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. ഹര്‍ജി അടുത്ത മാസം 28ലേക്ക് മാറ്റിവെക്കുകയും ചെയ്തിരുന്നു. പോക്സോ കേസ് നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്നാണ് നടന്‍റെ അഭിഭാഷകരായ ആര്‍ ബസന്ത്, എ കാര്‍ത്തിക് എന്നിവര്‍ വാദിച്ചത്. നേരത്തെ ഹൈക്കോടതിയിൽ നടൻ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നാണ് നടൻ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളികൊണ്ട് ഉത്തരവിട്ടത്.

Leave a Reply

spot_img

Related articles

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...

ലിസ് മാത്യുവിനെയും എ.കെ.പ്രീതയെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി...

ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ...