ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷം; എസ്എഫ്ഐ നേതാവിനെ മർദ്ദിച്ച കെഎസ്‌യു നേതാക്കളെ സസ്പെൻഡ് ചെയ്തു

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിനെ ക്രൂരമായി മർദ്ദിച്ച കെഎസ്‌യു നേതാക്കളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെഎസ്‌യു നേതാക്കളായ ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെയാണ് കേരള വർമ്മ കോളേജിൽ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലാണ് നടപടി. പരാതി പരിഗണിക്കാൻ ഇന്ന് ചേർന്ന കോളേജ് കൗൺസിലിലിൽ ഭൂരിപക്ഷം അംഗങ്ങളും സസ്പെൻഷനെ അനുകൂലിച്ചുവെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. വധശ്രമ കേസിൽ അറസ്റ്റിലായ ഗോകുൽ ഗുരുവായൂർ ജില്ലാ ജയിലിൽ റിമാൻഡിലാണ്. പിന്നാലെയാണ് കോളേജിൽ നിന്നുള്ള സസ്പെൻഷൻ. കേരളവർമ്മ കോളേജിലെ ബി എ സംസ്കൃതം വിദ്യാർഥിയാണ് ഗോകുൽ ഗുരുവായൂർ. ബി എ സംസ്കൃതം അവസാന വർഷ വിദ്യാർഥിയാണ് അക്ഷയ്.

Leave a Reply

spot_img

Related articles

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...