ഓർത്തഡോക്സ്-യാക്കോബായ തർക്കം: കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ സുപ്രീം കോടതി നിർദേശം

ഓർത്തോഡോക്സ്-യാക്കോബായ തർക്കത്തിൽ കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ ഹൈകോടതിക്ക് സുപ്രീം കോടതി നിർദേശം.

ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.

ജില്ലാ കളക്ടര്‍മാര്‍ പള്ളി ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്.

ഹർജികൾ ഹൈക്കോടതിയുടെ പരിഗണനക്ക് വിട്ടു. എല്ലാ വിഷയങ്ങളും പരിഗണിച്ച് ഹർജികളിൽ വീണ്ടും വാദം കേൾക്കാനാണ് സുപ്രീം കോടതിയുടെ നിർദേശം.

ഉത്തരവ് നടപ്പാക്കാനുള്ള പ്രയോഗിക വഴികൾ ഹൈക്കോടതി കണ്ടെത്തണം.

ആവശ്യമായ ഉത്തരവ് ഹൈക്കോടതിക്ക് പുറപ്പെടുവിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം, കോടതി ഉത്തരവുകൾ പൊലീസ് സഹായത്തോടെ നടപ്പാക്കണമെന്ന് നിർദേശിക്കാൻ കഴിയില്ല.

ഹൈക്കോടതി തീരുമാനം എടുക്കും വരെ ഉദ്യോഗസ്ഥർക്കുള്ള സംരക്ഷണം തുടരും.മതപരമായ വിഷയത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികൾ പൊതുതാൽപര്യത്തിന് നിരക്കുന്നതാണോ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മലങ്കര സഭയുടെ തർക്കത്തിലുളള ആറ് പള്ളികളുടെ ഭരണം ഏറ്റെടുത്ത് ഓർത്തോഡോക്സ് സഭയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ വിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് 20 ഓളം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു, ഡിജിപി ഷേഖ് ദർവേഷ് സാഹേബ് തുടങ്ങിയവർ നൽകിയ ഹർജി പരിഗണയ്ക്കവേയാണ് സുപ്രീംകോടതി നടപടി.

ശവ സംസ്കാര ശുശ്രൂഷ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഓർത്തോഡോക്സ‌് സഭതങ്ങളുടെ മുൻ നിലപാട് മയപ്പെടുത്തിയതായി സുപ്രീംകോടതി നിരീക്ഷിച്ചു. സഭാ തർക്കത്തിൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളോട് തങ്ങൾക്ക് വിയോജിപ്പ് ഉണ്ടായാൽ പോലും, നിലവിലെ ഘട്ടത്തിൽ ജുഡീഷ്യൽ അച്ചടക്കം പാലിക്കാൻ അത് അംഗീകരിക്കുക മാത്രമാണ് വഴിയെന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, എൻ.കെ. സിങ് എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഓർത്തോഡോക്‌സ് യാക്കോബായ വിഭാഗങ്ങളുടെ പള്ളികളുടെയും വിശ്വാസികളുടെയും എണ്ണം സംബന്ധിച്ച് ഉൾപ്പടെ സുപ്രീം കോടതി ആവശ്യപ്പെട്ട എല്ലാ രേഖകളും സംസ്ഥാന സർക്കാർ മുദ്ര വച്ച കവറിൽ വ്യാഴാഴ്ച കോടതിക്ക് കൈമാറിയിരുന്നു. എന്നാൽ ഇപ്പോൾ അത് വിശദമായി പരിഗണിക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...