ത്രില്ലറുകളുടെ രാജാവ്

അശോകൻ മന്നൂർകോണം

അറ്റമില്ലാത്ത ജിജ്ഞാസകളിലേക്കു നിഗൂഢ ലോകം തുറന്നിടുന്ന പുസ്തകങ്ങൾ……!
ത്രില്ലർ വായനക്കാരുടെ ലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിച്ച പുസ്തകങ്ങങ്ങൾ……
വിൽപ്പനയിലും ആസ്വാദനത്തിലും നൂറുമേനി കൊയ്തെടുത്ത പുസ്തകങ്ങൾ…..
ഇത്തരം വിശേഷണങ്ങൾ അവകാശപ്പെടാവുന്ന പുസ്തകങ്ങൾ ഇതുപോലെ വേറെയില്ല…!
ഏതാണ് ഈ പുസ്തകങ്ങൾ?
ജെയിംസ് ഹാഡ്‌ലി ചേസ് പുസ്തകങ്ങൾ..!
ഭ്രമാത്മകമായ, അമ്പരപ്പിക്കുന്ന ആസ്വാദന തലങ്ങളിലേക്കാണ് ഓരോ ചേസ് പുസ്തകവും വായനക്കാരനെ കൂട്ടികൊണ്ടു പോകുന്നത്…

ആരാണ് ജെയിംസ് ഹാഡ്‌ലി ചേസ്?
എക്കാലത്തെയും ഏറ്റവും മികച്ച ത്രില്ലർ എഴുത്തുകാരിൽ ഒരാൾ.
യൂറോപ്പിലെ ത്രില്ലർ എഴുത്തുകാരുടെ രാജാവെന്നായിരുന്നു അദ്ദേഹത്തിന്റെ ഖ്യാതി.
രാജ്യാന്തര തലത്തിൽ ഏറ്റവും അധികം വിറ്റു പോയത് അദ്ദേഹത്തിന്റെ പുസ്തകങ്ങളായിരുന്നു.
ഇംഗ്ലണ്ടിൽ ജനിച്ച ജെയിംസ് ഹാഡ്‌ലി ചേസ് രണ്ടാം ലോകമഹായുദ്ധകാലത്ത് സേനയിലും സേവനമനുഷ്ടിച്ചിരുന്നു.
സ്‌ക്വാഡ്രൺ ലീഡർ പദവി വരെ ലഭിച്ചിരുന്നു.
അതിന്റെ സ്വാധീനം അദ്ദേഹത്തിന്റെ പുസ്തകങ്ങളിലുണ്ട്.
പതിനെട്ടാം വയസ്സിൽ വീടുവിട്ടുപോയ അദ്ദേഹത്തിന്റെ ജീവിതകഥയും പുസ്തകങ്ങളിലേതു പോലെ ത്രില്ലും സസ്‌പെൻസും നിറഞ്ഞതാണ്.
പുസ്തകങ്ങളിലും സാഹിത്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ജീവിതം…….
കുട്ടികളുടെ വിജ്ഞാനകോശം വിറ്റു നടക്കുന്ന ആളായും, പുസ്തകങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ചുമതലയുള്ളയാളായും, പുസ്തകക്കടയിലെ ജോലിക്കാരനായുമെല്ലാം ജീവിതത്തിൽ അദ്ദേഹത്തിന് വേഷപ്പകർച്ചകളുണ്ട്.
ഫോട്ടോഗ്രാഫിയിലും സംഗീതത്തിലും ഓപ്പറയിലുമെല്ലാം താല്പര്യമുള്ള ആളുമായിരുന്നു ചേസ്…

മലയാളത്തിൽ ചേസ് പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നത് ശ്രീ കെ കെ ഭാസ്‌കരൻ പയ്യന്നൂരാണ്. അദ്ദേഹത്തിന്റെ വിവർത്തനവും ഏറെ ശ്രദ്ധേയമാണ്. ചേസ് പുസ്കം വാങ്ങാൻ സന്ദർശിക്കൂ :https://www.donbooksindia.com/

Leave a Reply

spot_img

Related articles

സ്വർണവില വീണ്ടും 70,000ന് മുകളിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും 70,000ന് മുകളിൽ. പവന് 280 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 70000ന് മുകളിൽ എത്തിയത്. ഇന്ന് 70,040 രൂപയാണ് ഒരു...

എം.എ.നിഷാദിൻ്റെ ലർക്ക് പൂർത്തിയായി.

ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്.മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും, പൊരുതി ജീവിതം കെട്ടിപ്പെടുക്കാൻ...

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു.

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു.നവാഗതനായ...

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ

പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ,സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ.ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടു വച്ചായിരുന്നു പടക്കളത്തിലെ അഭിനേതാക്കളായ...