കോട്ടയം നഗരസഭ കൗൺസിൽ യോഗം ഇന്ന് ചേരും

സാമ്പത്തിക ക്രമക്കേടുകൾക്കും വിവാദങ്ങൾക്കും ഇടയിൽ കോട്ടയം നഗരസഭ കൗൺസിൽ യോഗം ഇന്ന് ചേരും. 211 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് വിവരം പുറത്തുവന്നതിനുശേഷം ആദ്യമായാണ് നഗരസഭ കൗൺസിൽ യോഗം ചേരുന്നത്.തദ്ദേശ വകുപ്പ് ഓഡിറ്റിലാണ് കോട്ടയം നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 211 കോടി രൂപ കാണാനില്ലെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രതിപക്ഷം ഇന്ന് കൗൺസിൽ യോഗത്തിൽ ഉന്നയിക്കും.നഗരസഭയിലെ സാമ്പത്തിക ഇടപാടുകളുടെ മുഴുവൻ വിവരങ്ങളും എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെടും.ക്രമക്കേട് വിവരങ്ങൾ സംബന്ധിച്ച് ഇതുവരെയും യുഡിഎഫ് ഭരിക്കുന്ന നഗരസഭ ഉത്തരം നൽകിയിട്ടില്ല. തദ്ദേശ വകുപ്പിന്റെ അന്വേഷണത്തിൽ ഒടുവിൽ കാര്യങ്ങൾ മനസ്സിലാകുമെന്ന് മറുപടി മാത്രമാണ് ചെയർപേഴ്സൺ നൽകിയിട്ടുള്ളത്.നഗരസഭയ്ക്ക് പുറത്ത് എൽഡിഎഫ് നടത്തുന്ന സമരങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് കൗൺസിൽ യോഗം ചേരുന്നത്.

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...