ഫിലഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകർന്നു വീണു

അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകർന്നു വീണു. വിമാനത്തില്‍ ആറു പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുള്ള ലിയർജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. രോഗിയായ കുഞ്ഞുള്‍പ്പെടെ യാത്ര പോയ വിമാനമാണ് തക‍ർന്നുവീണതെന്നാണ് പുറത്തുവരുന്ന വിവരം. റൂസ്‌വെല്‍റ്റ് മാളിനടുത്താണ് വിമാനം തകർന്ന് വീണത്. മിസ്സോറി സംസ്ഥാനത്തേക്ക് പറക്കുകയായിരുന്ന ചെറു വിമാനം അപകടത്തില്‍ പെടുകയായിരുന്നു. വിമാനത്തില്‍ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ട‍മാരും കുഞ്ഞും കുടുംബാംഗവുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് സമീപത്തുള്ള വീടുകളില്‍ തീ പടർന്നു. ഈ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിമാനത്തില്‍ ആറ് പേർ ഉണ്ടായിരുന്നുവെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി അറിയിച്ചു.

Leave a Reply

spot_img

Related articles

അമേരിക്കയിൽ വീണ്ടും കാട്ടുതീ

അമേരിക്കയിൽ വീണ്ടും കാട്ടുതീ അതിവേഗം പടരുന്നു. 2 മണിക്കൂറിൽ 5000 ഏക്കർ തീയെടുത്തു. രക്ഷാപ്രവർത്തനം ഊ‍ർജ്ജിതം. ലോസ് ആഞ്ചൽസിൽ 2 മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്ക്...

ഡോണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

യുഎസിന്റെ 47-ാം പ്രസിഡന്റായി ഡോണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിൽ നടന്ന ചടങ്ങിൽ...

സിയാലിൽ അതിവേഗ ഇമിഗ്രേഷൻ തുടങ്ങി

സിയാലിൽ അതിവേഗ ഇമിഗ്രേഷൻ പദ്ധതിയ്ക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ...

ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റി; മോചനം നീളും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്റെ മോചനകാര്യത്തിൽ തീരുമാനമായില്ല....