രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞതായി റിപ്പോർട്ടുകള്‍. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ, കൊച്ചിയില്‍ 1812 ഉണ്ടായിരുന്ന 19 കിലോ സിലിണ്ടറിന്റെ വില 1806 രൂപയായി. എന്നാല്‍ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയില്‍ മാറ്റം ഉണ്ടായിട്ടില്ല.തുടർച്ചയായുള്ള രണ്ടാം മാസമാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ നിരക്ക് ഇപ്പോള്‍ കുറയ്ക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച്‌, ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1,804 രൂപയില്‍ നിന്ന് 1,797 രൂപയായി കുറഞ്ഞിട്ടുണ്ട്.

Leave a Reply

spot_img

Related articles

ബജറ്റിൽ വില കുറയുന്ന സാധനങ്ങൾ

കേന്ദ്ര മന്ത്രി നിർമല സീതരാമന്റെ ബജറ്റ് അവതരണം പൂർത്തിയായതോടെ വില കുറയുന്ന സാധനങ്ങൾ എന്തൊക്കെയെന്ന് കാത്തിരിക്കുകയാണ് സാധാരണക്കാർ. ഇടത്തരക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന്...

സാക്കിയ ജാഫ്രി അന്തരിച്ചു

ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച, ഇരകളുടെ നീതിക്ക് വേണ്ടി പോരാടിയ സാക്കിയ ജാഫ്രി അന്തരിച്ചു. വംശഹത്യക്കിടെ കലാപകാരികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ട മുൻ കോൺഗ്രസ് എംപി ഇഹ്‌സാൻ...

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്

ബീഹാറിന് വാരിക്കോരി നല്‍കി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ്. ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി ബിഹാറിനെ മാറ്റുമെന്നാണ് ബജറ്റിലെ...

കേന്ദ്ര ബജറ്റ്: കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികൾ

കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളാണ് മന്ത്രി ബജറ്റിൽ...