മോട്ടോർ വാഹന വകുപ്പും, പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ-ചെല്ലാൻ മെഗാ അദാലത്ത് ചങ്ങനാശ്ശേരി സബ് ആർ ടി ഓഫീസ് ഫെബ്രുവരി 4, 5, 6 തീയതികളിൽ രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് നടത്തുന്നത്.
പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി ട്രാഫിക് നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും, പോലീസും ചുമത്തിയിട്ടുള്ള പിഴകൾ, കോടതി നടപടികളിൽ ഇരിക്കുന്ന ചെല്ലാനുകൾ തീർപ്പാക്കി തുടർ നടപടികളിൽ നിന്ന് ഒഴിവാകാവുന്നതാണന്ന് ചങ്ങനാശ്ശേരി ജോയിന്റ് ആർ ടി ഓ അറിയിച്ചു.