ഇംഗ്ലണ്ടിനെതിരായ അവസാന ടി20 നാളെ, തുടരുമോ സഞ്ജു? ടീമില്‍ മാറ്റങ്ങളുണ്ടായേക്കും, സാധ്യത ഇലവന്‍

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിനായി നാളെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി കഴിഞ്ഞു. ഇന്നലെ പൂനെയില്‍ അവസാനിച്ച അവസാന ടി20യില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ 53 റണ്‍സ് വീതം നേടി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19.4 ഓവറില്‍ 166ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയ് എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ടി20യ്ക്കുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മോശം ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ കാര്യത്തിലാണ് ആരാധകര്‍ക്ക് ആശങ്ക. പൂനെയില്‍ ഒരു റണ്‍ മാത്രമാണ് സഞ്ജുവിന് നേടാനായത്. ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പുറം സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി. മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു.

Leave a Reply

spot_img

Related articles

ഒരുമ്പെട്ടിറങ്ങി പൊലീസ്: തൃശൂരിലെ സ്പെഷ്യൽ ഡ്രൈവിൽ പിടിയിലായത് 17 പിടികിട്ടാപ്പുള്ളികളും 113 വാറണ്ട് പ്രതികളും

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശാനുസരണം സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ പിടിയിലായത് 17 പിടികിട്ടാപ്പുള്ളികളും 113 വാറണ്ട്...

ഹിറ്റ് മാനായി പൊൻമാൻ; ബേസിലും സജിനും പോരടിച്ച് നേടിയത് കോടികൾ, ഇതുവരെ നേടിയത്

ഒരു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. അത്തരത്തിൽ മൗത്ത് പബ്ലിസിറ്റി ലഭിച്ചാലാകട്ടെ സിനിമ...

സാഹസം ചിത്രീകരണം ആരംഭിച്ചു

ഐ.ടി. പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു.21 ഗ്രാം, ഫിനിക്സ് എന്നീ ചിത്രങ്ങളിലൂടെ...

ഡി സോൺ കലോത്സവത്തിനിടയിലെ സംഘർഷം; പൊലീസ് നടപടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി SFI

മാള ഹോളിഗ്രേസില്‍ നടന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ പൊലീസ് സ്വീകരിച്ച നടപടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി എസ്എഫ്ഐ. പൊലീസ് ഏകപക്ഷീയവും...