കൗതുകമായി ഭീമന്‍ തിമിംഗലത്തിന്റെ അസ്ഥികൂടം

കൗതുകമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനം കാണാന്‍ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് തീരക്കടലില്‍ ചത്ത് കരക്കടിഞ്ഞ ഒരു ഭീമന്‍ തിമിംഗലത്തിന്റെ അസ്ഥികൂടം പ്രദര്‍ശനത്തില്‍ പ്രത്യേക ശ്രദ്ധനേടി. തിമിംഗലങ്ങള്‍ കരക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതിനുള്ള വേദിയായി പ്രദര്‍ശനം മാറി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഗവേഷകര്‍ വിശദീകരിച്ചു.

Leave a Reply

spot_img

Related articles

ആർക്കും സംശയം തോന്നില്ല! പുറമേ നോക്കിയാൽ പൂജ സാധനങ്ങൾ വിൽക്കുന്ന കട, അകത്തെ ‘പുകയില’ കച്ചവടം കയ്യോടെ പിടികൂടി

തൃശൂര്‍ കുന്നംകുളം കേച്ചേരിയില്‍നിന്ന് പുകയില ഉത്പന്നങ്ങളുമായി പൂജ സ്റ്റോര്‍ ഉടമയെ കുന്നംകുളം റെയിഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനല്ലൂര്‍ സ്വദേശി തസ്‌വീറി...

വിദ്യാർത്ഥിയെ മദ്യം നല്കി മർദ്ദിച്ചതായി പരാതി

അടൂരിൽ ഏഴംകുളം സ്വദേശിയായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ ബലമായി കാറിൽ പിടിച്ചു കയറ്റി മദ്യം നല്കി മർദ്ദിച്ചതായി പരാതി.രണ്ടാം തീയതി രാത്രി 9 ന്...

ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടു ടവറുകൾ പൊളിക്കണം :ഹൈക്കോടതി

വൈറ്റിലയിലെ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടു ടവറുകൾ പൊളിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.ചന്ദർ കുഞ്ച് എന്ന ഫ്ലാറ്റിന്റെ ബി, സി ടവറുകളാണ് പൊളിച്ച്...

തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു

തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു. തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച്...