എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആരംഭിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടിയുടെ മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴി രേഖപ്പെടുത്തി. പല ചോദ്യങ്ങൾക്കും സ്കൂൾ അധികൃതർക്ക് വ്യക്തമായ മറുപടിയില്ലെന്ന് പൊതു വിദ്യാഭ്യസ ഡയറക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി.മിഹിറിന്റെ ആത്മഹത്യയിൽ രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് കാക്കനാട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചത്. കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തി.