പാണ്ടനാട്ടിൽ സിപിഎം പിന്തുണയോടെ കോൺഗ്രസിന് ഭരണം

ചെങ്ങന്നൂർ പാണ്ടനാട് പഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ കോൺഗ്രസിലെ അമ്മാളുകുട്ടി സണ്ണി പ്രസിഡൻ്റ് ആയി. ബിജെപിയിലെ ഷൈലജ രഘുറാമിനെ 6 നെതിരെ 7 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസിലെ അമ്മാളുകുട്ടി സണ്ണി വിജയിച്ചത്. 3 അംഗങ്ങളുള്ള കോൺഗ്രസിലെ അമ്മാളുകുട്ടി സണ്ണിക്ക് അനുകൂലമായി സിപിഎമ്മിലെ 4 പേർ വോട്ടു ചെയ്തതോടെയാണ് 7 വോട്ടുകൾ ലഭിച്ചത്.

അതേ സമയം 13 അംഗ ഭരണസമിതിയിൽ സിപിഎമ്മിലെ ഗോപൻ കെ. ഉണ്ണിത്താൻ ബിജെപി സ്ഥാനാർഥി ഷൈലജ രഘുറാമിന് അനുകൂലമായി വോട്ടു ചെയ്ത‌തോടെ 5 അംഗങ്ങളുള്ള ബിജെപിക്ക് 6 വോട്ടുകൾ ലഭിച്ചു.ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ താലൂക്ക് സപ്ലൈ ആഫീസർ സൂസൻ വരണാധികാരി ആയിരുന്നു.നേരത്തെ ബിജെപി ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡൻ്റ് ആശ വി. നായർ രാജി വെച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജോസ് വല്യാനൂർ വിജയിക്കുകയും, പിന്നീട് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ജെയിൻ ജിനു തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് എട്ട് മാസം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി ജെയിൻ ജിനു രാജി വെച്ചതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന ഗോപൻ കെ. ഉണ്ണിത്താൻ ഇക്കുറി ബിജെപിക്ക് അനുകൂലമായതോടെ ബിജെപിയുടെ വോട്ടിംഗ് നില ഉയർന്നു.

Leave a Reply

spot_img

Related articles

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....