ഡൽഹിയിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്. അവസാനവട്ട വോട്ടും ഉറപ്പാക്കി നേതാക്കൾ. നാലാം തവണയും സർക്കാർ രൂപീകരിക്കാൻ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി. തിരിച്ചുവരവിന് ഒരുങ്ങി കോൺഗ്രസും ഭരണം പിടിച്ചെടുക്കാൻ ബിജെപിയും രംഗത്തുണ്ട്.13,033 പോളിംഗ് ബൂത്തുകൾ, 1.55കോടി വോട്ടേഴ്സ്, സുരക്ഷക്കായി 30,000 പൊലീസും 150 കമ്പനി അർധസേനയും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഉള്ളത്. നാളെ രാവിലെ 7 മണി മുതൽ പോളിംഗ് ആരംഭിക്കും. വോട്ടേഴ്സിനെ നേരിൽ കണ്ട് സ്ഥാനാർഥികൾ വോട്ടുറപ്പാക്കി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ അനായാസ വിജയം നേടിയ ആം ആദ്മി പാർട്ടി നാലാം തവണയും സർക്കാർ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിയിൽ നിന്ന് കടുത്ത മത്സരമാണ് ഇത്തവണ നേരിടുന്നത്.