സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ്; സംസ്ഥാനത്തുടനീളം പരാതി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍മെഷീനും വാഗ്ദാനം ചെയ്ത തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് ചുമതല. കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണത്തിന് കൈമാറും. സംസ്ഥാനത്ത് നിരവധി പരാതികള്‍ ഉയരുകയും ആയിരം കോടിയിലധിക്കം പണം തട്ടിയെന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായത്.വിവിധ സ്‌റ്റേഷനുകളില്‍ അനന്തു കൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാളെ ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനിരിക്കെയാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. വിവിധ സ്‌റ്റേഷനുകളില്‍ അനന്തുകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ സ്‌റ്റേഷനുകളിലുള്ള കേസ് ഫയലുകളും കേസ് ഡയറികളും ക്രൈംബ്രാഞ്ച് ശേഖരിക്കും. ഇതിന് ശേഷമാകും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയും ചോദ്യം ചെയ്യുകയും ചെയ്യുക.എല്ലാ ജില്ലകളിലും പരാതികള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പായി മാറിയിരിക്കുകയാണ് സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ അനന്തുകൃഷ്ണന്‍ നടത്തിയ തട്ടിപ്പ്. പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍ മെഷീനും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തായതോടെ പരാതികളുടെ കൂമ്പാരമാണ് വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ അനന്തുകൃഷ്ണനെതിരെ എത്തിയത്. പ്രാദേശിക തലത്തില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയായിരുന്നു അനന്തുകൃഷ്ണന്‍ പണസമാഹരണം നടത്തിയത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...