ഇഡലിക്കടയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; സംഭവം കലൂർ സ്റ്റേഡിയത്തിന് സമീപം

കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപമുണ്ടായ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു. നാലുപേർക്ക് പരുക്കേറ്റു. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് സംഭവം നടന്നത്.ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവരെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. പരുക്കേറ്റവരുടെ പേരുവിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്നും മരിച്ചയാൾ ഇതര സംസ്ഥാനക്കാരനായ സുമിത് ആണെന്നും പൊലീസ് വ്യക്തമാക്കി.ചായ കുടിക്കാൻ കടയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായതെന്ന് കടയിലെത്തിയ യുവതി മാധ്യമങ്ങളോട് പറഞ്ഞു.പലർക്കും പൊള്ളലേറ്റിരുന്നു. ഒരാൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി മനസ്സിലായെന്നും യുവതി പറഞ്ഞു. വലിയ ശബ്ദം കേട്ട് ഓടിയെത്തി. പുറത്തുള്ളവരെ രക്ഷിച്ചു. അകത്ത് രണ്ടുപേരുണ്ടായിരുന്നു. അവരിലൊരാളുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നും യുവതി പറഞ്ഞു

Leave a Reply

spot_img

Related articles

കേരള ഐഎസ് മൊഡ്യൂൾ കേസ്; NIA പ്രതിചേർത്ത 2 പേർക്ക് ഹൈക്കോടതി ജാമ്യം

തീവ്രവാദ കേസിൽ എൻ ഐ എക്ക് കനത്ത തിരിച്ചടി. ഭീകര സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന കേസിൽ...

തിയറ്ററുകളിൽ തീ പടർത്തിയ എമ്പുരാനിലെ ജംഗിൾ പൊളി സീൻ പുറത്ത്

എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കേരളത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെ സീനും ഗാനവും പുറത്തു വിട്ട് അണിയറപ്രവർത്തകർ.ലൂസിഫറിലെ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ റീപ്രൈസ് പതിപ്പായിരുന്നു എമ്പുരാനിൽ ഉപയോഗിച്ചത്....

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു

തമിഴ്‌നാട് ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. സാമ്പിയ സ്വദേശിയായ യുവതിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്....

ചൈനയ്ക്ക് മേൽ 104 % അധിക തീരുവ ചുമത്തി അമേരിക്ക; നാളെ മുതൽ പ്രാബല്യത്തിൽ വരും

ചൈനയ്ക്ക് മേൽ അധിക തീരുവ ഏർപ്പെടുത്തി അമേരിക്ക. 104% അധിക തീരുവയാണ് ചുമത്തിയിരിക്കുന്നത്. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു....