പൊള്ളയായ വാക്കുകളും ആവർത്തനവുമാണ് ബജറ്റില്‍; വി ഡി സതീശൻ

പൊള്ളയായ വാക്കുകളും ആവർത്തനവുമാണ് ബജറ്റില്‍ ഉണ്ടായിരുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കഴിഞ്ഞ 24 വർഷത്തിനിടെ ഇതുപോലൊരു ബജറ്റ് കണ്ടില്ലെന്നും വി.ഡി.സതീശൻ.ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷം. ബജറ്റ് കേരള ജനതയെ പരിഹസിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

സർക്കാർ ജീവനക്കാർ ഒരു ഗഡു നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍, പി.എഫില്‍ ലയിപ്പിക്കും. ഇതോടെ, ജീവനക്കാരുടെ കൈയില്‍ പണം ലഭിക്കില്ല. ലീവ് സറണ്ടർ 2027ല്‍ ലഭിക്കുമെന്നാണ് പറയുന്നത്. ജീവനക്കാർ കൊടുക്കാനുള്ളത് 65,000 കോടിയാണ്.

170 രൂപയുണ്ടായിരുന്ന റബറിന്‍റെ തറവില 10 രൂപ കൂട്ടി 180 രൂപയാക്കി. റബറിന്‍റെ നിലവിലെ വിപണി വില 210 രൂപയാണ്. വിപണിയെ കുറിച്ചോ കർഷകനെ കുറിച്ചോ ഒന്നും അറിയില്ല. സർക്കാർ പ്രഖ്യാപിച്ച തറവിലയേക്കാള്‍ 28 രൂപ വിപണിയിലുണ്ട്.

ഭൂനികുതി ഉയർത്തിയത് ഭീകരകൊള്ളയാണ്. സാധാരണക്കാരായ, പാവപ്പെട്ട ആളുകളെ പിഴിയുന്നതിന് വേണ്ടിയാണിത്. നികുതി പിരിവില്‍ സർക്കാർ ദയനീയ പരാജയമാണ്. സാമ്ബത്തിക വളർച്ചയില്‍ 2020 മുതലുള്ള അവറേജ് ആണ് ധനമന്ത്രി പറയുന്നത്. കോവിഡ് കാലത്തിന് ശേഷമുള്ള സാധാരണ നിലയും നിലവിലെ സ്ഥിതിയും താരതമ്യം ചെയ്താണ് വളർച്ച ചൂണ്ടിക്കാട്ടുന്നത്.

ജലജീവൻ മിഷന് സംസ്ഥാന വിഹിതമായി കൊടുക്കേണ്ടത് 4500 കോടിയാണ്. സംസ്ഥാന വിഹിതം കൊടുക്കാത്തത് കൊണ്ട് കേന്ദ്ര വിഹിതം കേരളത്തിന് കിട്ടിയില്ല. ജലജീവൻ മിഷൻ വർക്ക് എടുത്തവർ ആത്മഹത്യയുടെ വക്കിലാണ് എന്നദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...