റിപ്പോ കാല്‍ ശതമാനം കുറച്ച് റിസർവ് ബാങ്ക്: പലിശ കുറയും

അഞ്ച് വർഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കിൽ കുറവ് വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. നയ സമീപനം ‘നിക്ഷ്പക്ഷ’തയിൽ( ന്യൂട്രൽ) നിലനിർത്തുകയും ചെയ്തു.

നടപ്പ് സാമ്പത്തിക വർഷത്തെ രാജ്യത്തെ വളർച്ചാ അനുമാനം 6.6 ശതമാനത്തിൽനിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തിൽ നിർത്താൻ കഴിയുമെന്നാണ് ആർ ബി ഐയുടെ പ്രതീക്ഷ.വരും മാസങ്ങളിൽ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.

നിരക്കിൽ 0.25 ശതമാനം കുറവ് വന്നതോടെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് ഉടനെ കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയിൽ കാൽ ശതമാനത്തോളം കുറവുവരും. കോവിഡ് കാലത്താണ് (2020 മെയ്) ആർ ബി ഐ അവസാനമായി നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടംഘട്ടമായി റിപ്പോ 6.50 ശതമാനമായി ഉയർത്തുകയായിരുന്നു.

Leave a Reply

spot_img

Related articles

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; എം.കെ സ്റ്റാലിന്‍

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ്...

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി. ഇന്നു പുലര്‍ച്ചെ 2.33 നാണ് രാജ്യസഭയില്‍ ബില്‍ ബാസാക്കിയത്. ബില്ലിനെ ഭരപക്ഷത്തുള്ള 128 എംപിമാര്‍ പിന്തുണച്ചപ്പോള്‍...

വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്സഭ പാസാക്കി. ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. ഇവിടെയും ബിൽ പാസായാൽ നിയമമായി...

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം....