ഓഫർ തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; എം വി ജയരാജൻ

പകുതി വിലയ്ക്ക് ഗൃഹോപകരണങ്ങളും ഇരുചക്ര വാഹനങ്ങളും നല്‍കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻകണ്ണൂർ ജില്ലയില്‍ കോണ്‍ഗ്രസ് നേതാവ് നേരിട്ട് പണം വാങ്ങിയിട്ടുണ്ട്.

മാടായി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് തട്ടിപ്പിന് കൂട്ടുനിന്നത്. തട്ടിപ്പിന് നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റ് ചെയ്ത് സ്വത്തു കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണം. ജനകീയ പ്രക്ഷോഭത്തിന് സി പി എം നേതൃത്വം കൊടുക്കും. ഇതിന് പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് പണംവാങ്ങി വഞ്ചിച്ചവരെല്ലാം പ്രതിസ്ഥാനത്ത് വരേണ്ടതാണെന്നും ജയരാജൻ പറഞ്ഞു. തട്ടിപ്പിന് മുൻകൈയെടുത്ത സംഘങ്ങളായ സീഡും സയനും സയാമീസ് ഇരട്ടകളാണ്. ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ സഹായത്തോടെയാണ് തട്ടിപ്പ് അരങ്ങേറിയത്.

1000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സാമൂഹിക പ്രതിബദ്ധതാ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങള്‍ തട്ടിപ്പ് നടത്തിയത്. വിദ്യാഭ്യാസ മേഖലയിലും മറ്റും ഉപയോഗിക്കേണ്ട ഫണ്ടാണ് ഇത്തരം സംഘങ്ങള്‍ തട്ടിയെടുത്തത്. സി എസ് ആർ ഫണ്ട് ദുരുപയോഗിക്കുന്ന തിനെതിരെ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരാൻ തയ്യാറാവണം.കേന്ദ്രസർക്കാർ പദ്ധതിയെന്ന് പറഞ്ഞ് ബിജെപിക്കാരും തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് എം വി ജയരാജൻ പറഞ്ഞു. ഇത്തരം തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് ജാഗ്രതയുണ്ടാവണമെന്നും ജയരാജൻ വാർത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...