പിണറായി വിജയന്റെ കിരാത ഭരണത്തിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ വിരൽ ചൂണ്ടി സമരവുമായി ശനിയാഴ്ച ക്ലിഫ് ഹൗസിലേക്ക് മാർച്ച് ചെയ്യുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം പി പറഞ്ഞു.സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, അഴിമതി തടയുക, മദ്യനിർമ്മാണ ശാലയ്ക്കുള്ള അനുമതി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിരൽചൂണ്ടി സമരം.കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം കെ മുരളീധരൻ മാർച്ച് ഉദ്‌ഘാടനം ചെയ്യും.