5 ലക്ഷം പേർക്ക് വരെ തൊഴിൽ, ആദ്യത്തെ മെഗാ ജോബ് എക്സ്പോ ഈ മാസമെന്ന് ബജറ്റിൽ ധനമന്ത്രി

പഠനം പൂർത്തീകരിച്ച തൊഴിലന്വേഷകർക്കായുള്ള ആദ്യത്തെ ജോബ് എക്സ്പോ 2025 ഫെബ്രുവരിയിൽ നടക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ഏപ്രിൽ മുതൽ പ്രാദേശിക ജോബ് ഡ്രൈവുകളും പ്രതിമാസം രണ്ട് മെഗാ ജോബ് എക്സ്പോ വീതവും സംഘടിപ്പിക്കും. വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായാണ് മെഗാ ജോബ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഈ പരിശ്രമങ്ങളിലൂടെ 3 മുതൽ 5 ലക്ഷം തൊഴിലവസരങ്ങളാണ് ഓരോ മെഗാ ജോബ് എക്സ്പോകളിലും ലഭ്യമാക്കുക.കേരള നോളഡ്‌ജ് ഇക്കോണമി മിഷൻ്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ (DWMS) രജിസ്റ്റർ ചെയ്ത ഏതൊരാൾക്കും ജോലിക്ക് അപേക്ഷിക്കാം. ഇവരെ സഹായിക്കാൻ എല്ലാ ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും ജോബ് സ്റ്റേഷനുകൾ ഉണ്ടാകും. വിവിധ കോഴ്സുകളിൽ അവസാന വർഷം പഠിക്കുന്ന 5 ലക്ഷം വിദ്യാർത്ഥികളെ നൈപുണി പരിശീലനം നൽകി തൊഴിൽ പ്രാപ്തരാക്കുക, പഠനം പൂർത്തീകരിച്ചവരെ ശരിയായി തയ്യാറെടുപ്പിച്ച് തൊഴിൽമേളകളിലൂടെ തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയുഉള്ളതാണ് വിജ്ഞാനകേരളം ക്യാമ്പയിൻ. ഇത് അടുത്ത സാമ്പത്തിക വർഷം പ്രധാന വികസന പദ്ധതിയായി മാറുമെന്ന് പ്രതീക്ഷയും ധനമന്ത്രി പങ്കുവെച്ചു.

Leave a Reply

spot_img

Related articles

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിക്ക് സിൻ്റിക്കേറ്റ് അംഗമായി നിയമനം

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമനം.എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ...

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ്...

ശബരിമല സന്നിധാനത്ത് പുതിയ ഭസ്മകുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ

ശബരിമല സന്നിധാനത്ത് നിർമ്മിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 8.30 നും 9.30 നും മദ്ധ്യേ തിരുവിതാംകൂർ...

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ.മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റിൽ ആയത്. ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ...