ഇടുക്കി മാങ്കുളം വിരിപ്പാറ അഡാട്ട് വീട്ടിൽ എ.ജെ. തോമസാണ് (മാങ്കുളം തോമസ് -69) അറസ്റ്റിലായത്.തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന മിഡാസ് ബ്യൂട്ടിപാർലർ, ആൽഫ ട്രേഡിങ് കമ്പനി എന്നിവിടങ്ങളിൽ നടന്ന മോഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ജൂൺ നാലിന് രാത്രി ആൽഫ ട്രേഡിങ് കമ്പനിയിൽ നടത്തിയ മോഷണത്തിനിടെ ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.