സ്വകാര്യ സർവകലാശാല ബിൽ ചർച്ച ചെയ്യാനായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

സ്വകാര്യ സർവകലാശാല ബിൽ ചർച്ച ചെയ്യാനായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം. ബില്ലിനെതിരെ എതിർപ്പുയർത്തിയ സിപിഐയെ അനുനയിപ്പിക്കാനുള്ള മന്ത്രിതല ചർച്ചയും ഇന്ന് നടക്കും. ബില്ലുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ ഉയർത്തിയ എതിർപ്പിനെ തുടർന്നാണ് നേരത്തെ മന്ത്രിസഭ സ്വകാര്യ സർവ്വകലാശാല ബിൽ ചർച്ച ചെയ്യാതിരുന്നത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഉന്നത വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കാത്തതിനാൽ ചർച്ച ചെയ്തില്ല എന്നായിരുന്നു വിശദീകരണം. സിപിഐ മന്ത്രിമാരെ അനുനയിപ്പിക്കാനുള്ള മന്ത്രിതല ചർച്ചയിൽ മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും സിപിഐഎമ്മിനെ പ്രതിനിധീകരിക്കും.കെ രാജൻ, പി പ്രസാദ് എന്നീ മന്ത്രിമാരാണ് സിപിഐ പ്രതിനിധികൾ. കൃഷി, ആരോഗ്യ മേഖലകളിൽ സ്വകാര്യ സർവകലാശാലകൾ കോഴ്സുകൾ തുടങ്ങുന്നത് ഇപ്പോഴുള്ള സ്ഥാപനങ്ങളെ ബാധിക്കുമെന്നാണ് സിപിഐയുടെ വാദം. സംവരണം 50 ശതമാനമാക്കണമെന്നതാണ് മറ്റൊരു ആവശ്യം. സിപിഐ വാദം പ്രായോഗികമല്ലെന്ന നിലപാടിലാണ് സിപിഐഎം. മന്ത്രിതല ചർച്ചയിലൂടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനാണ് തീരുമാനം.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...