മാതാപിതാക്കളെ കുറിച്ച് അശ്ലീല തമാശ, പ്രധാനമന്ത്രിയുടെ ക്രിയേറ്റര്‍ അവാര്‍ഡ് വാങ്ങിയ യൂട്യൂബര്‍ക്ക് എതിരെ വ്യാപക പ്രതിഷേധം; പരാതി നല്‍കി രാഹുല്‍ ഈശ്വര്‍.പ്രമുഖ പോഡ്കാസ്റ്ററും യൂട്യൂബറുമായ രണ്‍വീര്‍ അള്ളാബാദിയയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം. പ്രമുഖ സ്റ്റാന്റപ്പ് കൊമേഡിയനായ സമയ് റെയ്‌നയുടെ യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിനിടെയായിരുന്നു ബിയര്‍ബൈസെപ്‌സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായ ഇയാളുടെ പരാമര്‍ശം. മാതാപിതാക്കളുടെ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട അശ്ലീല പരാമര്‍ശത്തിനെതിരെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുള്‍പ്പടെ രംഗത്തെത്തിയത്. പരിധി കടന്നുള്ള പരാമര്‍ശത്തിനെതിരെ മുംബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് രണ്‍വീര്‍ രംഗത്തെത്തി. പ്രധാനമന്ത്രി മോദിയുടെ നാഷണല്‍ ഇന്‍ഫ്യൂവെന്‍സര്‍ അവാര്‍ഡ് ലഭിച്ചയാളാണ് ഇദ്ദേഹം. ഡിസ്ട്രപ്റ്റര്‍ ഓഫ് ദി ഇയര്‍ എന്ന പുരസ്‌കാരമാണ് രണ്‍വീറിന് ലഭിച്ചത്