”മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനെന്ന നിലയില്‍ എന്റെ അവസാനമാസങ്ങളാണ്”; ക്ലബ് വിടാനൊരുങ്ങി കെവിന്‍ ഡി ബ്രൂയ്ന്‍, പുതിയ തട്ടകത്തെ ചൊല്ലി ആകാംഷ

ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി വിടുമെന്ന് കെവിന്‍ ഡി ബ്രൂയ്ന്‍. ഇതോടെ ക്ലബ്ബുമായുള്ള തന്റെ പത്ത് വര്‍ഷത്തെ സേവനത്തിന് വിരാമമായി. മാഞ്ചസ്റ്റര്‍ സിറ്റിയിലെ തന്റെ സമയത്തുണ്ടായ ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബിന്റെ ആരാധകര്‍ക്ക് വൈകാരികമായ കുറിപ്പ് എഴുതിക്കൊണ്ടാണ് ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ കരാര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ആറ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, അഞ്ച് ലീഗ് കപ്പുകള്‍, രണ്ട് എഫ്എ കപ്പുകള്‍, ഒരു ചാമ്പ്യന്‍സ് ലീഗ് ട്രോഫി എന്നിവ നേടി മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയത്തില്‍ ഡി ബ്രൂയിന്‍ അവിഭാജ്യ ഘടകമായിരുന്നു. രണ്ടുതവണ പിഎഫ്എ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്ന് തവണ പ്ലേമേക്കര്‍ ഓഫ് ദ സീസണ്‍ ആയി കിരീടം നേടിയിട്ടുണ്ട്.

താരത്തിന്റെ കുറിപ്പ് വായിക്കാം”പ്രിയപ്പെട്ട മാഞ്ചസ്റ്റര്‍,ഇത് കാണുമ്പോള്‍ ഇത് എവിടേക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അതിനാല്‍ ഞാന്‍ നേരിട്ട് കാര്യത്തിലേക്ക് കടക്കാം. ഒരു മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനെന്ന നിലയില്‍ ഇത് എന്റെ അവസാന മാസങ്ങളാണെന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു”. സിറ്റിയില്‍ തനിക്കുള്ള പിന്തുണക്ക് ക്ലബ്ബ്, സ്റ്റാഫ്, സഹതാരങ്ങള്‍, സുഹൃത്തുക്കള്‍, കുടുംബം എന്നിവരോട് നന്ദി പറഞ്ഞു കൊണ്ടാണ് ഡി ബ്രൂയിന്‍ എക്‌സിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....