മത്സ്യത്തൊഴിലാളി ക്ഷേമനിധി : അംശാദായം അടച്ച് അംഗത്വം പുതുക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി ചേർന്നിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഓഫീസുകളിൽ എത്തി 2024-25 വർഷത്തെ അംശാദായം അടച്ച് അംഗത്വം പുതുക്കണം. കുടിശ്ശികയുള്ളവരും 2024-25 വർഷത്തെ ക്ഷേമനിധി വിഹിതം നാളിതുവരെ അടയ്ക്കാത്ത തൊഴിലാളികളും  ഫെബ്രുവരി 28 നകം ഫിഷറീസ് ഓഫീസുകളിൽ അംശാദായം അടക്കണം. ക്ഷേമനിധി പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം. മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി ലിസ്റ്റുകളിലെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തണം.  മാറ്റമുള്ള വിവരങ്ങൾ ഫിഷറീസ് ഓഫീസറെ അറിയിക്കണം.മത്സ്യത്തൊഴിലാളി,അനുബന്ധ തൊഴിലാളി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികൾ പ്രകാരമുള്ള അപകടമരണം, അപകടത്തെ തുടർന്നുള്ള അംഗവൈകല്യം, ആശുപത്രി ചികിത്സ എന്നിവയ്ക്കുള്ള ഇൻഷുറൻസ് ധനസഹായത്തിനും, മാരകരോഗ ചികിത്സ ധനസഹായ പദ്ധതി,സാന്ത്വനതീരം ചികിത്സാ ധനസഹായ പദ്ധതി, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ്, പെൺമക്കളുടെ വിവാഹ ധനസഹായം, ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ മുതലായവ തുടർന്നും ലഭിക്കുന്നതിന് അംശാദായം അടച്ച് അംഗത്വം നിലനിർത്തണം.

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...