വാഹനാപകടത്തിൽ 9 തീർത്ഥാടകർ മരിച്ചു

കുംഭമേളയില്‍ പോയി പങ്കെടുത്ത ശേഷം മടങ്ങിവരവേ വാഹനാപകടം. അപകടത്തില്‍ 9 പേര്‍ മരിച്ചു. പ്രയാഗ് രാജില്‍ നിന്നും ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്നവരാണ് ജബല്‍പൂരില്‍ അപകടത്തില്‍ പെട്ടത്.തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. സംഭവത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. ഒമ്ബത് പേരാണ് ദാരുണമായ സംഭവത്തില്‍ മരിച്ചത്. വാനിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കുകളും ഉണ്ട്.

ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. നാഗ്പൂര്‍-പ്രയാഗ് രാജ് നാഷണല്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ സംഭവവസ്ഥലത്ത് വച്ചുതന്നെ ഒമ്ബതുപേരും മരിക്കുകയായിരുന്നു. മരിച്ചവര്‍ എല്ലാവരും ആന്ധ്രാ പ്രദേശ് സ്വദേശികളാണ്. ട്രക്ക് ഡ്രൈവറുടെ അനാസ്ഥയാണ് അപകട കാരണം.

Leave a Reply

spot_img

Related articles

വിരമിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്. ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയിട്ടാണ് അദ്ദേഹം...

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് മാറ്റി

കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ നടത്തുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മേയ് 20-ന് നടത്താൻ നിശ്ചയിച്ച പണിമുടക്ക് ജൂലായ് ഒൻപതിലേക്കു മാറ്റി. രാജ്യത്തെ നിലവിലെ...

അതി‍ർത്തി കടന്നെന്ന് ആരോപിച്ച്‌ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്‌എഫ് ജവാനെ മോചിപ്പിച്ചു

പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന് അതി‍ർത്തി കടന്നെന്ന് ആരോപിച്ച്‌ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്‌എഫ് ജവാനെ മോചിപ്പിച്ചു. പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ...

മുൻ പ്രതിരോധ സെക്രട്ടറി അജയ് കുമാറിനെ യു.പി.എസ്‌.സി ചെയർമാനായി നിയമിച്ചു

മുൻ പ്രതിരോധ സെക്രട്ടറി അജയ് കുമാറിനെ യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്‌.സി) ചെയർമാനായി നിയമിച്ചു.കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നിയമനം.പ്രീതി സുദന്റെ...